പാരിസ് നഗരത്തില്‍ പൊതുവാഹനങ്ങളിലും മെട്രോ ട്രെയിനിലും യാത്ര സൗജന്യമാക്കി

245

പാരിസ് • പാരിസ് നഗരത്തില്‍ പൊതുവാഹനങ്ങളിലും മെട്രോ ട്രെയിനിലും യാത്ര സൗജന്യമാക്കി. ശൈത്യകാലത്തിന്റെ ആഗമനത്തോടെ അന്തരീക്ഷ മലിനീകരണം നിയന്ത്രണാധീനമായതിനെ തുടര്‍ന്നാണ് ഏതാനും ദിവസത്തേക്ക് ഈ നടപടി. മലിനീകരണം മാറുന്നതനുസരിച്ച്‌ യാത്രാ സൗജന്യവും പിന്‍വലിക്കും. ഒറ്റ-ഇരട്ട സംഖ്യാ ക്രമമനുസരിച്ചാണ് കാറുകള്‍ റോഡില്‍ ഇറങ്ങാന്‍ അനുവദിക്കുക. വിറകു കത്തിക്കുന്നതിനും നിയന്ത്രണമമുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വായുമലിനീകരണവും മൂടല്‍മഞ്ഞുമാണ് പാരീസീല്‍ അനുഭവപ്പെടുന്നത്.

NO COMMENTS

LEAVE A REPLY