കെഎസ്‌ആര്‍ടിസി സ്വകാര്യ സ്വത്താണെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ ധാരണയെന്ന് പന്ന്യന്‍ രവീന്ദ്രന്‍

181

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി സ്വകാര്യസ്വത്താണെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ ധാരണയെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. അദ്ദേഹത്തിന്റെ പേര് പറയാന്‍ പോലും കൊള്ളില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ സംസാരിക്കവേയാണ് പന്ന്യന്‍ രവീന്ദ്രന്റെ വിമര്‍ശനം. പലയിടത്തും മുങ്ങിപ്പൊങ്ങിയാണ് തച്ചങ്കരി കെഎസ്‌ആര്‍ടിസിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്നു വന്ന് നാളെ പോകേണ്ടവനാണെന്ന് തച്ചങ്കരി ഓര്‍ക്കണമെന്നും പന്ന്യന്‍ കൂട്ടിച്ചേർത്തു.

NO COMMENTS