പാലിയേറ്റിവ് ദിനം: ജില്ലാതല ഉദ്ഘാടനം നടന്നു

86

കാസറകോട് : ”കൂടെ നില്‍ക്കാം താങ്ങും തണലുമായി” എന്ന സന്ദേശം വിളിച്ചോതി പാലിയേറ്റിവ് കെയര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ചെയര്‍പേഴ്‌സണ്‍ കെ വി സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് സ്വഗതം പറഞ്ഞു.

കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുള്ള , വാര്‍ഡ് കൗണ്‍സിലര്‍ ബല്‍രാജ് എം , കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ വി, പാലിയേറ്റീവ് ഇന്‍ ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജു മാത്യു സിറിയക്, പാലിയേറ്റീവ് കെയര്‍ ഡോക്ടര്‍ ഡോ. അഹമ്മദ് , ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ രേഷ്മ കെ, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ശ്രീ. അബ്ദുല്‍ ലത്തീഫ് മഠത്തില്‍ , ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സയന എസ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നഴ്‌സിങ് സൂപ്രണ്ട് കമലാക്ഷി കെ ,എന്‍ എച് എം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് കമല്‍ കെ ജോസ് എന്നിവര്‍ സംസാരിച്ചു. പാലിയേറ്റീവ് കെയര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍ പി നന്ദി പറഞ്ഞു .

ചടങ്ങില്‍ പാലിയേറ്റിവ് രോഗികള്‍ക്കുള്ള അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകളുടെ വിതരണോദ്ഘടനവും രോഗി പരിചരണത്തെ കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),ദേശീയ രോഗ്യ ദൗത്യം എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനവും നടന്നു.

ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിലവില്‍ 41 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രൈമറിതല പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും സെക്കണ്ടറിതല പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ജില്ലയില്‍ 13 കേന്ദ്രങ്ങളില്‍ വിദഗ്ധ പാലിയേറ്റീവ് പരിചരണ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 12 കേന്ദ്രങ്ങളില്‍ ലിംഫെഡിമ ക്ലിനിക്കുകളും പ്രവര്‍ത്തിച്ചു വരുന്നു.

ജില്ലാ ആശുപത്രിയില്‍ കൊളോസ്റ്റമി ക്ലിനിക്കും പ്രവര്‍ത്തിച്ചു വരുന്നു. 7 സ്ഥാപനങ്ങളില്‍ മോര്‍ഫിന്‍ ലൈസന്‍സും ലഭ്യമായിട്ടുണ്ട്. വിദഗ്ധ പാലിയേറ്റീവ് കെയര്‍ പരിചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഫിസിയോതെറാപ്പിസ്റ്റ്മാരുടെ ഹോംകെയര്‍ സേവനങ്ങളും ഒ പി സേവനങ്ങളും ലഭ്യമാണ്. പ്രൈമറിതല സ്ഥാപനങ്ങളില്‍ 650 ഹോം കെയറുകളിലായി എല്ലാമാസവും 6800 ഓളം രോഗികള്‍ക്ക് പരിചരണം നല്‍കി വരുന്നുണ്ട്.

NO COMMENTS