ഇസ്ലാമാബാദ്∙ മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട അംബാസിഡറെ പലസ്തീന് തിരിച്ചുവിളിച്ചു.ഇന്ത്യ പ്രതിഷേധം അറിയിച്ചതോടെ സംഭവത്തില്‍ പലസ്തീന് ഖേദം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമായി ബന്ധമുണ്ടാക്കില്ലെന്ന് പലസ്തീന് ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. ഇന്ത്യയ്ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന 40 പാര്‍ട്ടികളുടെ കൂട്ടായ്മയാണു ദിഫാ ഇ പാക്കിസ്ഥാന്. സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ദിഫ ഇ പാക്കിസ്ഥാന് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള റാലിയിലാണ് അംബാസിഡര്‍ പങ്കെടുത്തത്.ഫെബ്രുവരില്‍ യുഎഇ സന്ദര്‍ശനത്തിനൊപ്പം പലസ്തീനിലെത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നത്. ജനുവരി 14 മുതല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം നടത്തും.