പളനിസ്വാമിയും പനീര്‍സെല്‍വവും കരുണാനിധിയെ സന്ദര്‍ശിച്ചു

173

ചെന്നൈ : ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. കരുണാനിധിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് സന്ദർശനത്തിന് ശേഷം പളനിസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അദ്ദേഹം ചികില്‍സയില്‍ കഴിയുന്ന കാവേരി ആശുപത്രിയിലും ചെന്നൈയിലെ വിവിധ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കി.

NO COMMENTS