ഇന്ത്യക്കാരെ അധിക്ഷേപിച്ച പാക് നടന്‍ മാപ്പ് പറഞ്ഞു

196

ലണ്ടന്‍: സമൂഹ മാധ്യമത്തിലൂടെ ഇന്ത്യക്കാരെ അധിക്ഷേപിച്ച പാക് ടെലിവിഷന്‍ താരം മാപ്പ് പറഞ്ഞു. പ്രമുഖ ഇഗ്ലീഷ് ടെലിവിഷന്‍ പരമ്ബരയായ കോറണേഷന്‍ സ്ട്രീറ്റിലെ നടനായിരുന്ന മാര്‍ക് അന്‍വറാണ് ക്ഷമാപണവുമായി രംഗത്തെത്തിയത്.ട്വിറ്ററിലൂടെയായിരുന്നു അന്‍വറിന്റെ അധിക്ഷേപം. ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനില്‍ നിരോധിക്കണമെന്നും പാക് കലാകാരന്‍മാര്‍ എന്തിനാണ് ഇന്ത്യയില്‍ തൊഴിലെടുക്കുന്നതെന്നും ചോദിച്ച അന്‍വര്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ മോശമായ വാക്കുകള്‍ പ്രയോഗിച്ചു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും അന്‍വര്‍ വിമര്‍ശിച്ചിരുന്നു.