കുട്ടികൾക്കായി പെയിന്റിംഗ്, ഫോട്ടോഗ്രാഫി, ഉപന്യാസ മത്സരങ്ങൾ

174

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കുട്ടികളുടെ പന്ത്രണ്ടാമത് ജൈവവൈവിധ്യ കോൺ ഗ്രസിന്റെ ഭാഗമായി ഉപന്യാസം, ഫോട്ടോഗ്രാഫി, പെയിന്റിംഗ് എന്നീ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കു ന്നു. പ്രോജക്ട് അവതരണ മത്സരം ജില്ലാതലത്തിൽ സംഘടിപ്പിച്ച് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവരെ സംസ്ഥാ ന തല ജൈവവൈവിധ്യ കോൺഗ്രസിൽ പങ്കെടുപ്പിക്കും.

പ്രോജക്ട് മത്സരങ്ങളുടെ അപേക്ഷ സ്വീകരിക്കുന്ന തിയതി ഡിസംബർ 30 ആയും, ഫോട്ടോഗ്രാഫി, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങളുടെ അപേക്ഷ സ്വീകരിക്കുന്ന തിയതി ജനുവരി പത്ത് ആയും ദീർഘിപ്പിച്ചു.ജൂനിയർ (10 – 14 വയസ്സ്), സീനിയർ (15 – 18 വയസ്സ്) വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും എന്നതാണ് മത്സരത്തിന്റെ വിഷയം. ഇതിൽ ഉപ വിഷയങ്ങളും നൽകിയിട്ടുണ്ട്. www.keralabiodiversity.org എന്ന വെബ്‌സൈറ്റിൽ ലഭ്യമായ അപേക്ഷാഫോറം പൂരിപ്പിച്ച് എൻട്രികൾ സഹിതം cbcphotoksbb@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അതത് തിയതിക്കുള്ളിൽ ലഭ്യമാക്കണം. മാർഗ്ഗ നിർദേശങ്ങൾക്കും അപേക്ഷാഫോമിനും www.keralabiodiversity.org സന്ദർശിക്കുക. ടോൾ ഫ്രീ നമ്പർ: 1800 425 5383.

NO COMMENTS