പദ്മാവതി പ്രദര്‍ശിപ്പിക്കാന്‍ ഉപാധികളോടെ അനുമതി

238

വിവാദ സിനിമ പദ്മാവതി പ്രദര്‍ശിപ്പിക്കാന്‍ ഉപാധികളോടെ അനുമതി. ചിത്രത്തില്‍ 26 മാറ്റങ്ങള്‍ വരുത്താന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. സിനിമയുടെ പേര് പദ്മാവത് എന്നായി മാറ്റണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ചരിത്രവുമായി ബന്ധമില്ലെന്നു എഴുതി കാണിക്കാണം. വിവരം സെന്‍സര്‍ ബോര്‍ഡ് നിര്‍മാതാക്കളെ അറിയിച്ചു. സിനിമയുടെ നിര്‍മാതാക്കള്‍ ഉപാധികള്‍ അംഗീകാരിച്ചാല്‍ ചിത്രത്തിനു യു എ സര്‍ട്ടിഫിക്കേറ്റ് നല്‍കുമെന്നു സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.