കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് : പി.വി. സിന്ധു ഫൈനലില്‍

176

സി​യൂ​ള്‍: കൊ​റി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധു ഫൈനലില്‍. ചൈനയുടെ ഹി ബിന്‍ജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്‍റെ ഫൈനല്‍ പ്രവേശനം. ആദ്യ ഗെയിം അനായാസം നേടിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ കാലിടറി. രണ്ടാം ഗെയിം ചൈനീസ് താരം 21-17 നേടിയെങ്കിലും മൂന്നാം ഗെയിമില്‍ സിന്ധു ശക്തമായി തിരിച്ചെത്തി. 21-10, 17-21, 21-16 സ്കോറിനാണ് സിന്ധുവിന്‍റെ വിജയം.

NO COMMENTS