പി.വി.സിന്ധുവിന് വൻ വരവേൽപ്പ്

184

ഹൈദരാബാദ് ∙ റിയോ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ് പി.വി.സിന്ധുവിനും പരിശീലകൻ പുല്ലേല ഗോപിചന്ദിനും ഹൈദരാബാദ് വിമാനത്താവളത്തിൽ വൻ വരവേൽപ്പ്. ഇന്നു രാവിലെയാണ് സിന്ധു ഉൾപ്പെട്ട സംഘം ഹൈദരാബാദിലെത്തിയത്. വിമാനത്താവളം മുതൽ സിന്ധുവിന് സ്വീകരണം ഒരുക്കിയിരിക്കുന്ന ജി.എം.സി ബാലയോഗി സ്റ്റേഡിയം വരെ ഇന്നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.