ലോക ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പ് : പി.വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍

152

ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധു പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാംറൗണ്ടില്‍ ദക്ഷിണ കൊറിയയുടെ കിം ഹ്യൊ മിന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്കോര്‍: (21-16, 21-14). എന്നാല്‍ മിക്സഡ് ഡബിള്‍സിലെ രണ്ടാം റൗണ്ട് പോരാട്ടത്തിനിറങ്ങിയ അശ്വിനി പൊന്നപ്പ സുമീത് റെഡ്ഡി സഖ്യം ചൈനീസ് ജോഡിയോട് പരാജയപ്പെട്ട് പുറത്തായി. കഴിഞ്ഞ ദിവസം നടന്ന പുരുഷ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ കെ.ശ്രീകാന്ത് റഷ്യന്‍ താരം സെര്‍ഗി സിരാന്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.