പി.വി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ചെക്ക്ഡാം പൊളിക്കാന്‍ കളക്ടറുടെ ഉത്തരവ്

202

മലപ്പുറം: ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച്‌ നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ കക്കാടം പൊയിലില്‍ അനധികൃതമായി നിര്‍മിച്ച ചെക്ക് ഡാം പൊളിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ വിഭാഗത്തിന് ഡാം പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് കളക്ടര്‍ അമിത് മീണ വ്യക്തമാക്കി. എട്ടുമാസം മുമ്ബ് കളക്ടര്‍ നല്‍കിയ ഉത്തരവ് മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് വൈകിപ്പിക്കുകയായിരുന്നെന്ന് പരാതിയുണ്ടായിരുന്നു. ഡാം പൊളിക്കാന്‍ മുന്‍ ജില്ലാ കളക്ടര്‍ ടി. ഭാസ്കരന്‍ ആണ് ആദ്യം ഉത്തരവിട്ടത്. എന്നാല്‍, ഡാം പൊളിക്കാനുള്ള സാങ്കേതിക ശേഷിയില്ലെന്ന് പിഡബ്ല്യൂഡി അധികൃതര്‍ വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് ഡാം പൊളിക്കാനുള്ള ചുമതല ഇറിഗേഷന്‍ ഡിപ്പാര്‍മെന്റിനെ ഏല്‍പ്പിച്ചിരിക്കുന്നത്.