പാര്‍ക്ക് എല്ലാവിധ അനുമതികളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പി.വി അന്‍വര്‍ എംഎല്‍എ

164

കോഴിക്കോട്: തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്ക് എല്ലാവിധ അനുമതികളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പി.വി അന്‍വര്‍ എംഎല്‍എ. എല്ലാ എന്‍ഒസികളും നല്‍കിയാണ് പാര്‍ക്ക് ലൈസന്‍സ് നേടിയതെന്നും എംഎല്‍എ വ്യക്തമാക്കി. ആരോപണത്തിനു പിന്നില്‍ മുരുകേശ് നരേന്ദ്രന്‍ എന്ന ആളാണെന്നും അന്‍വര്‍ പറഞ്ഞു. മുരുകേശിന്റെ സ്വത്ത് തര്‍ക്കത്തില്‍ ഇടപെട്ടതിനുള്ള വൈരാഗ്യമാണ് ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല മുരുകേശിന് യുഡിഎഫ് പിന്തുണയും ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു.