നിയമം ലംഘിച്ച്‌ ഇടത് എംഎല്‍എ പി.വി അന്‍വറിന് വാട്ടര്‍ തീം പാര്‍ക്ക്

207

കോഴിക്കോട്: കേരളത്തിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇടത് എംഎല്‍എ പി.വി അന്‍വറിന് വാട്ടര്‍ തീം പാര്‍ക്ക്. കോഴിക്കോട് കക്കാടംപൊയിലിലാണ് അനുമതികളില്ലാതെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
പാര്‍ക്കിലെത്തുന്ന സഞ്ചാരികളുടെ ജീവന് പോലും സുരക്ഷിതത്വമില്ലാത്ത രീതിയിലാണ് പാര്‍ക്കിന്റെ നിര്‍മാണം. പാര്‍ക്കിനായി വഴിവിട്ട സഹായങ്ങള്‍ കക്കാടംപൊയില്‍ പഞ്ചായത്താണ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, പരിസ്ഥിതിലോല പ്രദേശത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നതും. എന്നാല്‍ പുറത്തു വരുന്ന ആരോപണങ്ങളെല്ലാം എംഎല്‍എ നിഷേധിച്ചിട്ടുണ്ട്.