അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പിലാക്കാൻ എൽ.ഡി.എഫ് സർക്കാരിനെ അനവദിക്കില്ല- പി.ടി.തോമസ്

190

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പിലാക്കാൻ എൽ.ഡി.എഫ് സർക്കാരിനെ അനവദിക്കില്ലെന്ന് പി.ടി.തോമസ് എം.എൽ.എ പറഞ്ഞു. ഗാന്ധി ഹരിതസമുദ്ധിയുടെ അതിരപ്പിള്ളി സംരക്ഷണ സന്ദേശയാത്രാ സംഘത്തിന് എറണാകുളത്ത് സ്വീകരണം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഗാന്ധി ഹരിതസമൃദ്ധി സംസ്ഥാന ജന.സെക്രട്ടറി സനിൽ കളത്തിങ്കലാണ് ജാഥാ ക്യാപ്റ്റൻ. എം പത്മ ഗിരീശൻ, ഷിറാസ് ഖാൻ ,ജയേഷ് മാനന്തവാടി, പോൾസൺ പോൾ, രാജുമോൻ, രാജാജി ശരത്ത്, അനസ്, ഷംനാദ്, ജോർജ് കുര്യൻ അംഗങ്ങൾ. എന്നിവരാണ് ജാഥാ അംഗങ്ങൾ. ജാഥയോടൊപ്പം അതിരപ്പിള്ളി പദ്ധതിക്കെതിരെ ജനകീയ ഒപ്പു ശേഖരണവും നടത്തി വരുന്നു. പ്രതിനിധികള്‍ അതിരപ്പിള്ളി സന്ദര്‍ശിച്ച് ജനങ്ങളുമായി സംവദിച്ച് പഠനറിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.