ബിജെപി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ലെന്ന് പി.എസ് ശ്രീധരന്‍പിള്ള

133

തിരുവനന്തപുരം : ബിജെപി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ചിലര്‍ ബിജെപിക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എല്ലാ നേതാക്കളുമായി ആലോചിച്ച് തന്നെയാണ് ഹര്‍ത്താല്‍ എന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സമരപന്തലിനു മുന്നില്‍ തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തുവെന്ന് വാര്‍ത്താക്കുറിപ്പിറക്കാന്‍ പൊലീസിന് എന്ത് അവകാശമാണ് ഉള്ളതെന്നും ശബരിമല വിഷയവുമായി ബന്ധമില്ല എന്ന് പ്രസ്താവനയിറക്കിയതിലൂടെ കമ്മീഷണര്‍ സിപിഎമ്മിന്റെ കൂലിപ്പണിക്കാരനായെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

വേണുഗോപാലന്‍ നായരുടെ കുടുംബം കേസ് കൊടുക്കുമെന്നും ജീവതനൈരാശ്യം മൂലം ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞവര്‍ കോടതി കയറേണ്ടി വരുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

NO COMMENTS