സിന്ധുനദിയിലെ പാക്ക് അണകെട്ടിന് എ ഡി ബി വായ്പ നല്‍കില്ല

314

ഇസ്ലാമാബാദ് • പാക്ക് അധിനിവേശ കശ്മീരില്‍ സിന്ധുനദിയില്‍ 14,000 കോടി ഡോളര്‍ ചെലവില്‍ വന്‍ അണക്കെട്ടു നിര്‍മിക്കാനുള്ള പാക്കിസ്ഥാന്‍ പദ്ധതിക്കു വായ്പ നല്‍കാന്‍ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് (എഡിബി) വിസമ്മതിച്ചു. ഇന്ത്യയുടെ അനുമതിപത്രം തേടാന്‍ പാക്കിസ്ഥാന്‍ തയാറാകാത്തതിനെത്തുടര്‍ന്നു രണ്ടുവര്‍ഷം മുന്‍പു ലോകബാങ്കും ധനസഹായം നിഷേധിച്ചിരുന്നു. പാക്ക് അധിനിവേശ കശ്മീരിലെ ഗില്‍ജിത്-ബാല്‍ട്ടിസ്ഥാനില്‍ സിന്ധുനദിയില്‍ നിര്‍മിക്കുന്ന അണക്കെട്ട് 4500 മെഗാവാട്ടിന്റെ വന്‍ ജലവൈദ്യുത പദ്ധതിയാണ്. ഇത്രയും ഭീമമായ പദ്ധതിക്കു തനിച്ചു ധനസഹായം നല്‍കാന്‍ കഴിയില്ലെന്ന് എഡിബി പ്രസിഡന്റ് തകെഹികോ നകാഒ വ്യക്തമാക്കി. പങ്കാളിത്ത പദ്ധതിയായി നടപ്പിലാക്കുന്നതാണ് ഉചിതം. പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ചു യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ് (യുഎസ്‌എഐഡി) പഠനം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടു നിര്‍മാണത്തിനു വിദേശസഹായം നേടാന്‍ പാക്കിസ്ഥാന്‍ പല ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. വന്‍മുതല്‍മുടക്കുള്ള ചൈന-പാക്കിസ്ഥാന്‍ സാമ്ബത്തിക ഇടനാഴിയും പാക്ക് അധിനിവേശ കശ്മീരിലൂടെയാണു കടന്നുപോകുന്നത്. ഇതിലും ഇന്ത്യയ്ക്ക് എതിര്‍പ്പുണ്ട്.

NO COMMENTS

LEAVE A REPLY