വ്യാജ ഹര്‍ത്താലിന് മന്ത്രിമാര്‍ സാമുദായിക നിറം നല്‍കാന്‍ ശ്രമിച്ചെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

181

വ്യാജ ഹര്‍ത്താലിന് മന്ത്രിമാര്‍ സാമുദായിക നിറം നല്‍കാന്‍ ശ്രമിച്ചെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. താനൂരില്‍ തകര്‍ക്കപ്പെട്ട രണ്ട് കടകള്‍ ഒരു മത വിഭാഗത്തിന്‍െറതായിരുന്നു. അവിടെ മാത്രം കേന്ദ്രീകരിച്ച്‌ മന്ത്രിമാര്‍ സംഭവത്തിന് സാമുദായിക നിറം നല്‍കാന്‍ ശ്രമിച്ചെന്ന് കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി. താനൂരില്‍ മുസ്ലിംകളുടേതടക്കം 18 കടകള്‍ ആക്രമിക്കപ്പെട്ടിട്ടും മന്ത്രിമാരുള്‍പ്പെടെ ഇത് കണ്ടില്ല. സംഘ് പരിവാര്‍ ഉദ്ദേശിച്ചതും ഇത് സാമുദായികമായി പ്രചരിപ്പിച്ച ഇടതുപക്ഷവും ചെയ്തത് ഒന്നാണെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനം കലാപമുണ്ടാക്കാനായിരുന്നു. ഹര്‍ത്താല്‍ സംബന്ധിച്ച ഒരു കാര്യവും സര്‍ക്കാരും രഹസ്യാന്വേഷണ വിഭാഗവും അറിഞ്ഞില്ല. ഹര്‍ത്താലിന് പിന്നില്‍ ആര്‍.എസ്.എസ് അനുഭാവികള്‍ ആണെന്നത് ഗൗരവമായ വിഷയമാണ്. സംഘപരിവാറിറിന്റെ ഹര്‍ത്താല്‍ പരാജയപ്പെടുത്തിയത് മുസ്ലിം ലീഗാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS