എൽഡിഎഫ് സർക്കാരിന്‍റെ ഒടുക്കം ശരിയാവില്ലെന്നു തുടക്കം കണ്ടാൽ അറിയാമെന്നു പി.കെ.കുഞ്ഞാലിക്കുട്ടി

155

കോഴിക്കോട്∙ എൽഡിഎഫ് സർക്കാരിന്‍റെ ഒടുക്കം ശരിയാവില്ലെന്നു തുടക്കം കണ്ടാൽ അറിയാമെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ രണ്ടാംഘട്ട സംസ്ഥാനതല സമരത്തിന്റെ ഭാഗമായി കലക്‌ടറേറ്റിനു മുന്നിൽ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയവർ ഒന്നും ശരിയാക്കുന്ന ലക്ഷണമില്ല. അധികാര ദുർവിനിയോഗവും മുഷ്‌കും പൊലീസിനു മേലുള്ള രാഷ്ട്രീയ നിയന്ത്രണവും മാത്രമാണു നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.