ടി.പി. വധക്കേസുമായി ബന്ധപ്പെട്ട് പി. ജയരാജനെ പ്രതിയാക്കാനുള്ള നീക്കം അന്വേഷിക്കും: മുഖ്യമന്ത്രി

174

തിരുവനന്തപുരം: ടി.പി. വധക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രതിയാക്കാന്‍ മുന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
വ്യാജത്തെളിവുണ്ടാക്കാന്‍ മുന്‍ ജയില്‍ ഡി.ജി.പി.അലക്സാണ്ടര്‍ ജേക്കബിനെ സ്വാധീനിച്ചുവെന്ന റിപ്പോര്‍ട്ടിന്‍റെ നിജസ്ഥിതി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയപാര്‍ട്ടിക്കാര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച്‌ പ്രതികളെ മോചിപ്പിച്ചിട്ടില്ല. സെപ്റ്റംബര്‍ രണ്ടിലെ പണിമുടക്ക് ദിനത്തില്‍ വി.എസ്.എസ്.സി. വാഹനങ്ങള്‍ തടഞ്ഞവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.