ആ​ദാ​യ നി​കു​തി വ​കു​പ്പ് സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്രം തെ​റ്റാ​യ വി​വ​ര​ങ്ങ​ളുടെ അ​ടി​സ്ഥാ​ന​ത്തി​ലാണെന്ന് പി. ​ചി​ദം​ബ​രം

183

ചെ​ന്നൈ: ആ​ദാ​യ നി​കു​തി വ​കു​പ്പ് സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്രം തെ​റ്റാ​യ വി​വ​ര​ങ്ങ​ളുടെ അ​ടി​സ്ഥാ​ന​ത്തി​ലാണെന്ന് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​രം. ​വി​ദേ​ശ​ത്തു​ള്ള സ്വ​ത്തു​ക്ക​ളെ സം​ബ​ന്ധി​ച്ച്‌ ആ​ദാ​യ നി​കു​തി റി​ട്ടേ​ണി​ല്‍ സൂ​ചി​പ്പി​ച്ചി​രു​ന്നു. ക​ള്ള​പ്പണം സം​ബ​ന്ധി​ച്ച കേ​സി​ല്‍ ഇ​പ്പോ​ഴു​ള്ള കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചിദം​ബ​ര​ത്തി​നെ​തി​രെ​യും ഭാ​ര്യ ന​ളി​നി, മ​ക​ന്‍ കാ​ര്‍​ത്തി, മ​രു​മ​ക​ള്‍ ശ്രീ​നി​ധി എ​ന്നി​വ​ര്‍​ക്കെ​തി​രേ​യു​മാ​ണ് വി​ദേ​ശ​സ്വ​ത്തു​വി​വ​രം വെ​ളി​പ്പെ​ടു​ത്താ​ത്ത​തി​നു ക​ള്ള​പ്പ​ണ നി​യ​മ​പ്ര​കാ​രം ആ​ദാ​യ​നി​കു​തി വ​കു​പ്പ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ചെ​ന്നൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ​യും ബ്രി​ട്ട​നി​ലെ​യും സ്ഥാ​വ​ര​ആ​സ്തി​ക​ള്‍ വെ​ളി​പ്പെ​ടു​ത്താ​ത്തി​നാ​ണ് കു​റ്റ​പ​ത്രം നല്‍കിയിരിക്കുന്നത്.

NO COMMENTS