ബിജെപി-ആര്‍എസ്‌എസ് കൂട്ടുകെട്ടിനെ നേരിടാന്‍ കോണ്‍ഗ്രസ്സ് സംഘടനാ സംവിധാനം പര്യാപ്തമല്ലെന്ന് പി ചിദംബരം

160

കൊല്‍ക്കത്ത: കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ബിജെപി-ആര്‍എസ്‌എസ് കൂട്ടുകെട്ടിനെ നേരിടാന്‍ പര്യാപ്തമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ആര്‍എസ്‌എസ്- ബിജെപി സഖ്യത്തിന് മികച്ച രീതിയില്‍ വോട്ട് സമാഹരിക്കാന്‍ കഴിയുന്നുണ്ടെന്നും ചിദംബരം പറഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയോ തമിഴ്നാട്ടില്‍ അണ്ണാഡിഎംകെയുടേയോ പാര്‍ട്ടിച്ചട്ടക്കൂടിന്റെ അത്ര ശക്തമല്ല ബിജെപി-ആര്‍എസ്‌എസ് കൂട്ടുകെട്ട്. യുപിയിലെ ബിജെപിയുടെ വിജയം നോട്ട് നിരോധനത്തിനുള്ള അംഗീകാരമാണെന്ന വാദം ശരിയല്ല അങ്ങനെയെങ്കില്‍ പഞ്ചാബിലെ വോട്ട് നോട്ട് നിരോധനത്തിന് എതിരായിട്ടായിരുന്നോ എന്നു അദ്ദേഹം ചോദിച്ചു.ഇന്ത്യയില്‍ ജനാധിപത്യം വെല്ലുവിളി നേരിടുകയാണെന്നും സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ പ്രശ്നത്തിലാകും എന്ന ഭയം നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഇടം ചുരുങ്ങി ചുരുങ്ങി വരുകയാണ്. ദളിതര്‍, ന്യൂനപക്ഷങ്ങള്‍, സന്നദ്ധ സംഘടനകള്‍ എല്ലാം ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ തിരഞ്ഞെടുപ്പ് ജയിക്കണമെങ്കില്‍ ഓരോ സംസ്ഥാനത്തിനും ഓരോ തന്ത്രം വേണമെന്നും അങ്ങനെ 29 തന്ത്രങ്ങള്‍ ഫലപ്രദമായി രൂപപ്പെടുത്തേണ്ടതുണ്ടെന്ന് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ടെന്നും ചിദംബരം കൂട്ടിച്ചര്‍ത്തു.

NO COMMENTS

LEAVE A REPLY