നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം : പി.സി.ജോര്‍ജിനെതിരെ കേസെടുക്കും

126

കൊച്ചി : ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസെടുക്കും. വനിതാകമ്മിഷന്‍ സ്വമേധയെയാണ് കേസെടുക്കുന്നത്. വാര്‍ത്താ സമ്മേളനത്തിലും ടെലിവിഷന്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ പരുക്കേല്‍പ്പിക്കുന്നതാണെന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. പി.സി.ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തുനല്‍കും.