ബി.ജെ.പിക്കാർ പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ലെന്ന് പി.സി ജോര്‍ജ്

189

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ല ബി.ജെ.പിക്കാരെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ബി.ജെ.പിക്കാര്‍ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസ് -സി.പി.എം വോട്ട് കച്ചവടം നിര്‍ത്തുകയാണ് ജനപക്ഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ തനിക്ക് സഹകരിക്കാന്‍ കഴിയുന്നത് ഒ.രാജഗോപാലുമായി മാത്രമാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. എല്ലാ പാര്‍ട്ടികളുമായും സഖ്യത്തിന് ശ്രമിച്ചു. പ്രതികരിച്ചത് ബി.ജെ.പി മാത്രമാണ്. ബി.ജെ.പിയില്‍ ചേരില്ല, സഹകരണം മാത്രമാണുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS