പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കി

193

കൊച്ചി: പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കി. തനിക്കെതിരെ പി.സി ജോര്‍ജ് ഉന്നയിച്ച പരാമര്‍ശങ്ങള്‍ മാനഹാനി ഉണ്ടാക്കിയെന്ന്‍ മാത്രമല്ല പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച്‌ സംശയത്തിനിടയാക്കി എന്നും നടി വ്യക്തമാക്കി. നെടുമ്പാശേരി പൊലീസാണ് നടിയുടെ മൊഴിയെടുത്തത്. ക്രൂരമായ പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏത് ആശുപത്രിയിലാണ് നടി ചികിത്സ തേടിയതെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ ആരോപണം.