ഓസോൺ ദിനാചരണം – പരിപാടികൾ നടത്താൻ അപേക്ഷ ക്ഷണിച്ചു

182

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ 2019ലെ അന്താരാഷ്ട്ര ഓസോൺ ദിനാചണത്തോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, ഐ.ടി.ഐകൾ, പോളിടെക്‌നിക്കുകൾ, ഗവേഷണ സ്ഥാപനങ്ങൾ, രജിസ്റ്റേർഡ് എൻ.ജി.ഒ.കൾ എന്നിവർക്ക് അപേക്ഷ നൽകാം.

യു.എൻ. ഫോക്കൽ തീമിനെ ആസ്പദമാക്കിയാണ് കാര്യപരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്. അപേക്ഷാഫോറം, നിർദ്ദേശങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ www.kscste.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ ഡയറക്ടർ, കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ അയക്കണം. ജൂലൈ 26നകം അപേക്ഷകൾ ലഭിക്കണം.

NO COMMENTS