ഓര്‍ലാന്‍ഡോ വെയിവെപ്പ്; ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

228

ആക്രമണം നടത്തിയ ഒമര്‍ മാട്ടീന്‍ തങ്ങളുടെ പ്രതിജ്ഞ കൈക്കൊണ്ടിട്ടുള്ള ആളാണെന്നും ഇസ്ലാമിക സ്റ്റേറ്റ് പ്രസ്താവനയില്‍ പറയുന്നു.
വാഷിംങ്ടണ്‍: ഓര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബിലുണ്ടായ വെടിവയ്പില്‍ 53 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണം നടത്തിയ ഒമര്‍ മദീന്‍ തങ്ങളുടെ പ്രതിജ്ഞ കൈക്കൊണ്ടിട്ടുള്ള ആളാണെന്നും ഇസ്ലാമിക സ്റ്റേറ്റ് പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ഭീകരസംഘടനയുടെ അവകാശവാദം അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞു. സംഭവത്തിന് ഏതെങ്കിലും ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നുള്ളതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വ്യക്തമാക്കി.
അക്രമം നടത്തിയ ഒമര്‍ മദീന്‍ അഫ്ഗാനിസ്താനില്‍ നിന്ന് കുടിയേറിയ കുടുംബത്തില്‍ പിറന്നയാളാണ്. ഇയാള്‍ ഭികരസംഘടനകളുമായുള്ള ബന്ധത്തിന്റെ പേരില്‍ അന്വേഷണം നേരിട്ടയാളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ക്ക് ഫ്ളോറിഡ ഗണ്‍ ലൈസന്‍സുണ്ടെന്നും ആക്രമണത്തിന് മുമ്ബ് രണ്ട് തോക്കുകള്‍ ഇയാള്‍ വാങ്ങിയിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തി.
ഓര്‍ലാന്‍ഡോയിലെ പ്രമുഖ സ്വവര്‍ഗാനുരാഗികളുടെ ക്ലബ്ബുകളില്‍ ഒന്നായ പള്‍സ് നൈറ്റ് ക്ലബ്ബിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആക്രമണം നടന്നത്.
ഈ സമയം ക്ലബ്ബില്‍ 300 ലേറെപ്പേര്‍ ഉണ്ടായിരുന്നു. ക്ലബ്ബിലുണ്ടായിരുന്നവര്‍ക്ക് നേരെ അക്രമി 20 റൗണ്ടിലേറെ വെടിവെച്ചെന്ന് പോലീസ് പറയുന്നു. വെടിവെപ്പിന് ശേഷം ആളുകളെ ബന്ധിയാക്കി ഇയാള്‍ ക്ലബ്ബിനുള്ളില്‍ തുടരുകയായിരുന്നു. മൂന്ന് മണിക്കൂറിനു ശേഷം പോലീസ് ക്ലബ്ബിനുള്ളില്‍ കടന്ന് അക്രമിയെ വധിച്ച ശേഷം ബന്ധികളായവരെ മോചിപ്പിക്കുകയായിരുന്നു.
അതേസമയം ഒമര്‍ മദീനിനിന്റെ പിതാവ് സിദ്ദിഖ് സംഭവത്തില്‍ രാജ്യത്തോട് മാപ്പ് ചോദിച്ചു. തങ്ങള്‍ ഇത്തരമൊരു സംവം നടക്കുമെന്നറിഞ്ഞിരുന്നില്ല എന്നും രാജ്യത്തിനൊപ്പം തങ്ങളും നടുങ്ങിയിരിക്കുകയാണെന്നും സിദ്ദിഖ് പറയുന്നു. മാസങ്ങള്‍ക്ക് മുമ്ബ് രണ്ട് പുരുഷന്‍മാര്‍ തമ്മില്‍ ചുംബിക്കുന്നത് മിയാമിയില്‍ വച്ച്‌ കണ്ടപ്പോള്‍ ഒമര്‍ അസ്വസ്ഥനായെന്നും ഇത് വിശ്വാസത്തിന് എതിരാണെന്ന് അഭിപ്രയപ്പെടുകയും ചെയ്തിരുന്നു എന്നും സിദ്ദിഖ് ഓര്‍മിക്കുന്നു.
Dailyhunt