കുട്ടികളുടെ 12-ാംമത് ജൈവവൈവിധ്യ കോൺഗ്രസ് സംഘടിപ്പിച്ചു

108

തിരുവനന്തപുരം : സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ കോൺഗ്രസിന്റെ 12-ാം പതിപ്പ് വളളക്കടവ് ജൈവവൈവിധ്യ മ്യൂസിയത്തിൽ നടന്നു. വിവിധ സ്‌കൂളൂകളിൽ നിന്നും 300 പരം വിദ്യാർ ഥികളും 100ൽ പരം അധ്യാപകരും പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവ വൈവിധ്യവും എന്നതായിരുന്നു കോൺഗ്രസിന്റെ മുഖ്യപ്രതിപാദ്യ വിഷയം.വൈവിധ്യം നിലനിർത്തലാണ് സംസ്‌കാരമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു.

ജൈവവൈവിധ്യം സംരക്ഷിക്കുന്നത് ഉത്തരവാദിത്വമാകണമെന്നും മന്ത്രി പറഞ്ഞു. ജൈവവൈവിധ്യ കോൺഗ്രസ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ നിലനിൽപ്പ് സന്തുല നത്തിലൂടെയാണ്. വൈവിധ്യം സംരക്ഷിക്കുന്നതിലൂടെയാണ് സന്തുലനം നിലനിർത്തുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. കോൺഗ്രസിന്റ ഭാഗമായി നടന്ന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും പ്രോജക്ടുകളുടെ സംഗ്രഹത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. കെ വി ഗോവിന്ദൻ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ മുഖ്യാതിഥിയായി.

കോൺഗ്രസിലെ മീറ്റ് ദ സൈന്റിസ്റ്റ് സംവേദന പരിപാടിയിൽ വി.എസ്സ്.എസ്സ്.സി മുൻ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ എം.സി.ദത്തൻ, കേരള സർവ്വകലാശാല അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ.ബിജുകുമാർ, കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊ. ഡോ.സ്മിതാ.കെ.പി എന്നിവർ പങ്കെടുത്തു. ജൈവവൈവിധ്യ കോൺഗ്രസിന്റ ഉദ്ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിച്ചു.

പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ.ഉഷാ ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി. ബി.സന്ധ്യ മുഖ്യാതി ഥിയായി. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ്, ബോർഡ് അംഗങ്ങളായ ഡോ. കെ.സതീഷ്‌ കുമാർ, കെ.വി.ഗോവിന്ദൻ, കെ.ടി.ചന്ദ്രമോഹനൻ എന്നിവർ പങ്കെടുത്തു.

NO COMMENTS