മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവ്.

168

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി, ശബരിമല കര്‍മ സമിതി എന്നിവര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവ്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാപോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ബെഹ്‌റ അറിയിച്ചു.

NO COMMENTS