ബോ​ളി​വു​ഡ് ന​ടി ഊർമിള മ​ണ്ഡോ​ദ്ക​ര്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി ലോ​ക്സ​ഭ​യി​ലേക്ക് – റി​പ്പോ​ര്‍​ട്ട്

218

മും​ബൈ: ബോ​ളി​വു​ഡ് ന​ടി ഊർമിള മ​ണ്ഡോ​ദ്ക​ര്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചേ​ക്കും. കോ​ണ്‍​ഗ്ര​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ എ​ന്‍​ഡി​ടി​വി​യാ​ണു വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. മും​ബൈ നോ​ര്‍​ത്ത് മ​ണ്ഡ​ല​ത്തി​ല്‍ ന​ടി മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. മും​ബൈ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​ഞ്ജ​യ് നി​രു​പ​വും ഉൗ​ര്‍​മി​ള​യു​ടെ കു​ടും​ബ​വും റി​പ്പോ​ര്‍​ട്ടു​ക​ളോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ല്‍ വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണെ​ന്നാ​ണു പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. നി​ല​വി​ലെ എം​പി ഗോ​പാ​ല്‍ ഷെ​ട്ടി​യാ​വും മും​ബൈ നോ​ര്‍​ത്ത് മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​കു​ക എ​ന്നാ​ണു സൂ​ച​ന. നി​ല​വി​ല്‍ ബി​ജെ​പി​ക്ക് ക​രു​ത്തു​റ്റ വേ​രോ​ട്ട​മു​ള്ള മ​ണ്ഡ​ല​മാ​ണ് മും​ബൈ നോ​ര്‍​ത്ത്. എ​ന്നാ​ല്‍ 2004-ല്‍ ​ബോ​ളി​വു​ഡ് ന​ട​ന്‍ ഗോ​വി​ന്ദ ഇ​വി​ടെ വി​ജ​യ​ക്കൊ​ടി പാ​റി​ച്ചു. നി​ല​വി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​റാ​യ ഗോ​പാ​ല്‍ നാ​യി​ക്കാ​യി​രു​ന്നു അ​ന്ന് എ​തി​രാ​ളി. 2009-ല്‍ ​കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി സ​ഞ്ജ​യ് നി​രു​പം ഇ​വി​ടെ വി​ജ​യി​ച്ചു. തൊ​ട്ട​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗോ​പാ​ല്‍ ഷെ​ട്ടി​യോ​ടു നി​രു​പം പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ക്കു​റി മും​ബൈ നോ​ര്‍​ത്ത് വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നാ​ണ് നി​രു​പം ജ​ന​വി​ധി തേ​ടു​ന്ന​ത്.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​യ ഊർമിള , 1980-ല്‍ ​സാ​ക്കോ​ള്‍ എ​ന്ന മ​റാ​ത്തി സി​നി​മ​യി​ല്‍ ബാ​ല​താ​ര​മാ​യാ​ണ് സി​നി​മ​യി​ലെ​ത്തു​ന്ന​ത്. തൊ​ട്ട​ടു​ത്ത വ​ര്‍​ഷം ശ​ശി ക​പൂ​ര്‍-​രേ​ഖ ചി​ത്രം ക​ല്‍​യു​ഗി​ലൂ​ടെ ഊർമിള ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. പി​ന്നീ​ട് വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​വ​ര്‍ അ​ഭി​ന​യി​ച്ചു.

NO COMMENTS