പിജെ കുര്യന്‍ ആക്ഷേപം ഉന്നയിച്ചത് കാര്യങ്ങള്‍ മനസിലാക്കാതെയാണെന്ന് ഉമ്മന്‍ ചാണ്ടി

173

തിരുവനന്തപുരം : രാജ്യസഭാ സീറ്റ് കെ എം മാണിക്ക് നല്‍കിയ നടപടിയെ ന്യായീകരിച്ച്‌ ഉമ്മന്‍ ചാണ്ടി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും എന്നു വിട്ടുവീഴ്‌ച്ച ചെയ്തിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും. യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പി ജെ കുര്യന്‍ ഉന്നയിച്ച ആരോപണങ്ങളെയും ഉമ്മന്‍ ചാണ്ടി തള്ളിക്കളഞ്ഞു. ഒന്നും മനസിലാക്കാതെയാണ് കുര്യന്‍ എനിക്കെതിരെ പറഞ്ഞതെന്നും കുര്യനെതിരെ ഞാന്‍ പരാതി പറയുകയാണെങ്കില്‍ പറയേണ്ടത് കോണ്‍ഗ്രസ് പ്രസിഡന്റിനോടാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അതുകൊണ്ട് തന്നെ താന്‍ അത്തരത്തില്‍ എന്തെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ എന്ന് കോണ്‍ഗ്രസ് പ്രസിഡന്റിനോട് അന്വേഷിക്കാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 2004ല്‍ പിജെ കുര്യന് രാജ്യസഭാ സീറ്റ് നല്‍കുന്നതിന് വേണ്ടി ഞാനും ഇടപെട്ടിരുന്നു. കുര്യന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായം വന്നപ്പോള്‍ അത് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ പരാതി പറയുന്നത് തന്റെ ശീലമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്നത് ബിജെപിയെ ശക്തിപ്പെടുത്തുമെന്ന സുധീരന്റെ പ്രസ്ഥാവനയോട് താന്‍ യോജിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

NO COMMENTS