ഏത് മുന്നണിയില്‍ പോകണമെന്ന് കെ.എം മാണിയാണ് തീരുമാനിക്കേണ്ടതെന്ന് ഉമ്മന്‍ചാണ്ടി

210

കാസര്‍കോട്: ഏത് മുന്നണിയില്‍ പോകണമെന്ന് കെ.എം മാണിയാണ് തീരുമാനിക്കേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിയെ ആര്‍ക്കും ഏതു മുന്നണിയിലേക്കും ക്ഷണിക്കാം. ഏത് മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് മാണിയാണ്. കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്നാണ് യു.ഡി.എഫ് നിലപാട്. ഈ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. ഇടതുപക്ഷം മാണിക്കും കേരള കോണ്‍ഗ്രസിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളിലും സമരങ്ങളിലും ജനങ്ങളോട് മാപ്പ് പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

NO COMMENTS