ഷുഹൈബിന്‍റെ കൊലപാതകം ക്രൂരമായ സംഭവമെന്ന് ഉമ്മന്‍ ചാണ്ടി

281

കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകം ക്രൂരമായ സംഭവമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒത്തുചേരണമെന്നും അദ്ധേഹം പറഞ്ഞു.
ഷുഹൈബിന്‍റെ കൊലയാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ നടത്തുന്ന നിരാഹാരസമരത്തിന് പിന്തുണയുമായി എത്തിയപ്പോഴാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്. ഷുഹൈബിന്‍റെ വീട്ടില്‍ ചെന്ന് പിതാവിനെ കണ്ടെന്നും, പ്രദേശിക നേതാക്കളെ കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചുവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

NO COMMENTS