സോളാര്‍ കേസ് ; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഫെബ്രുവരിയിലേക്ക് മാറ്റി

180

കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി ഫെബ്രുവരി ഏഴിലേക്ക് മാറ്റി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കിയത്. ജുഡീഷ്യല്‍ കമ്മീഷന്‍റെ പരിഗണവിഷയങ്ങളില്‍ ഇടത് സര്‍ക്കാര്‍ മാറ്റം വരുത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. സരിതയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് അന്വേഷണം നടന്നതെന്നും തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്നും ഉമ്മന്‍ചാണ്ടി ഹര്‍ജിയില്‍ പറയുന്നു.

NO COMMENTS