സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് 1.61 കോടി രൂപ പിഴ ശിക്ഷ

187

ബംഗളുരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ശിക്ഷ. വ്യവസായിയായ എം.കെ കുരുവിളയ്ക്ക് 1.61 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി. കുരുവിളയില്‍ നിന്ന് പണം തട്ടിയ കേസിലാണ് ശിക്ഷ. സോളാര്‍ പവര്‍ പ്രോജക്റ്റ് തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. ബംഗളുരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാ വിധി. ആറ് പ്രതികളുള്ള കേസില്‍ ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതിയാണ്. ആറ് മാസത്തിനകം നഷ്ടപരിഹാര തുകയും കുരുവിളയുടെ കോടതി ചെലവും നല്‍കണമെന്നാണ് കോടതി വിധി. തുക നല്‍കാത്ത പക്ഷം പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും കോടതി വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയും മറ്റ് പ്രതികളും ചേര്‍ന്ന് ദക്ഷിണ കൊറിയയില്‍ നിന്ന് സോളാര്‍ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്സിഡി ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

NO COMMENTS

LEAVE A REPLY