കൊച്ചി മെട്രോയിലെ ജനകീയ യാത്രക്കെതിരായ നിയമ നടപടിയെ സ്വീകരിച്ചെന്ന് ഉമ്മന്‍ ചാണ്ടി

208

തിരുവനന്തപുരം : കൊച്ചി മെട്രോയിലെ ജനകീയ യാത്രക്കെതിരായ നിയമ നടപടിയെ സ്വീകരിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമം ലംഘിക്കുന്ന എല്ലാവര്‍ക്കെതിരെയും നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ന​ട​ത്തി​യ ജ​ന​കീ​യ മെ​ട്രോ യാ​ത്ര​യ്ക്കെ​തി​രേ പൊലീസ് കേസെടുത്തിരുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജ​ന​ങ്ങ​ള്‍​ക്ക് അ​സൗ​ക​ര്യ​മു​ണ്ടാ​ക്കി, മെ​ട്രോ സം​വി​ധാ​ന​ങ്ങ​ള്‍​ക്കു ത​ക​രാ​റു​ണ്ടാ​ക്കി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി മെ​ട്രോ ആ​ക്‌ട് പ്ര​കാ​ര​മാ​ണ് സം​ഘാ​ട​ക​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.