യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ക്കറിയാമെന്ന് ഉമ്മന്‍ ചാണ്ടി

157

തിരുവനന്തപുരം: യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ പിണറായി വിജയന്റെ സൗജന്യം വേണ്ടെന്ന് ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തു നടക്കുന്നത് ഉദ്യോസ്ഥ ഭരണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു നേതാക്കള്‍.
യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ക്കറിയാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതിനു സെക്രട്ടേറിയറ്റ് നടയില്‍പോയി സമരം കിടക്കേണ്ട ആവശ്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്ര രജിസ്‌ട്രേഷന് ഈടാക്കിയ അധിക ഫീസ് കുറയ്ക്കുവരെ രജിസ്‌ട്രേഷന്‍ നടത്തരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. എന്തെങ്കിലും ചെറിയ ഇളവ് കൊണ്ടുവന്ന് പ്രതിഷേധം അവസാനിപ്പിക്കാമെന്ന് ധനമന്ത്രി കരുതേണ്ടെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പറഞ്ഞു