ഓണ്‍ലൈന്‍ പഠനം അടിപൊളിയാണ് – ഗൗതമും സഹോദരിയും ഹാപ്പിയാണ്

0
28

കാസറഗോഡ് : സംസ്ഥാന സിലബസില്‍ പഠിക്കുന്ന മലയാളം-ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്നിന് തന്നെ വിക്‌ടേഴ്‌സ് ചാനല്‍ വഴി ക്ലാസുകള്‍ ആരംഭിച്ചിരുന്നു. കന്നടമീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷ വിഷയങ്ങള്‍ ക്കൊഴികെ ജൂണ്‍ 16 വരെ ക്ലാസുകള്‍ ലഭ്യമായിരുന്നില്ല. ഇതിന്റെ സങ്കടത്തിലായിരുന്നു പൈവളിഗൈനഗര്‍ ജി എച്ച് എസ് എസിലെ പത്താംതരം വിദ്യാര്‍ത്ഥിയായിരുന്ന എസ് ഗൗതമും എട്ടാംതരം വിദ്യാര്‍ത്ഥിയായിരുന്ന സഹോദരി എസ് ചിന്‍മ യിയും.

കൈറ്റ് കാസര്‍കോട് യൂ ട്യൂബ് ചാനല്‍ വഴിയും കേബിള്‍ നെറ്റ്‌വര്‍ക്ക് വഴിയും കന്നടമീഡിയം വിദ്യാര്‍ത്ഥി കള്‍ക്കുള്ള ക്ലാസ് ആരംഭിച്ചതോടെ ഇവരുടെ സങ്കടം മാറി. ഇപ്പോള്‍ ഇരുവരും ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്നതിന്റെയും ഹോംവര്‍ക്ക് ചെയ്യുന്നതിന്റെയും തിരക്കിലാണ്.

പത്താംതരം ആയതുകൊണ്ട് ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് അല്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ക്ലാസ് ആരംഭിച്ചതോടെ ടെന്‍ഷന്‍ മാറി. ഓരോ ക്ലാസും ഒന്നിനൊന്ന് മികച്ചതാണ്. ക്ലാസിന്റെ അവസാനം തരുന്ന ഹോം വര്‍ക്ക് ചെയ്ത് സ്‌കൂളിലെ ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും’ എസ് ഗൗതം പറഞ്ഞു.

ചിന്‍മയിയും ഓണ്‍ലൈന്‍ പഠനവും പാഠ്യപ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ്. ‘ക്ലാസുകള്‍ വളരെ ലളിതമായാണ് ടീച്ചര്‍മാര്‍ കൈകാര്യം ചെയ്യുന്നത്. ഓണ്‍ലൈന്‍ ക്ലാസിന്റെ സമയത്ത് തന്നെ നോട്ട് തയ്യാറാക്കി വെക്കും. അതാണ് തുടര്‍ പഠനത്തിന് ഉപയോഗിക്കുന്നത്.

ഓണ്‍ലൈന്‍ ക്ലാസിലെ സംശയമുള്ള പാഠ ഭാഗങ്ങള്‍ ഫോണ്‍ വഴി ക്ലാസ് ടീച്ചറോട് ചോദിക്ക്, മനസ്സിലാക്കും’ ചിന്‍മയി പറഞ്ഞു. പൈവളിഗെ നെല്ലിത്തടുക്ക സമൃദ്ധിയിലെ അധ്യാപക ദമ്പതിമാരായ എസ് രവിശങ്കര്‍-പുഷ്പലതയുടെ മക്കളാണ് ഇരുവരും.