സവാള കിലോ യ്‌ക്ക്‌ 50 രൂപ

155

പാലക്കാട്‌: സവാള കിലോ യ്‌ക്ക്‌ 50 രൂപയിലേ ക്ക്‌ തിരിച്ചിറങ്ങി. കഴിഞ്ഞ രണ്ടുമാസ മായി കിലോയ്‌ക്ക്‌ 180 രൂപവരെ എത്തിയതോടെ സവാള അടുക്കളയില്‍നിന്നും പുറത്തായിരുന്നു. സസ്യേതര വിഭവങ്ങളില്‍ ഉള്ളിയുടെ അളവ്‌ കുറച്ചാണ്‌ ഹോട്ടലുകളും പിടിച്ചുനിന്നത്‌.

ബിരിയാണിക്കൊപ്പം വിളമ്ബുന്ന സലാഡില്‍ പോലും ഉള്ളി കണികാണാന്‍ കിട്ടിയിരുന്നില്ല. പകരക്കാരായി കാബേജും കക്കിരിക്കയും ഇടംപിടിച്ചു. ഉള്ളി വില ഉയര്‍ന്നത്‌ ഇറച്ചികോഴി വില്‍പ്പനയെ പോലും ബാധിച്ചു.

ഉത്തരേന്ത്യയിലെ പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന്‌ ഉത്‌പാദനം കുറഞ്ഞതോടെ ഉള്ളിവരവ്‌ കുറഞ്ഞതാണ്‌ റെക്കോര്‍ഡ്‌ വിലക്കയറ്റത്തി ലേക്ക്‌ നയിച്ചത്‌.

ഈ മാസം ആദ്യവാരം മൊത്തവ്യാപാരത്തില്‍ സവാള കിലോയ്‌ക്ക്‌ 70 രൂപയുണ്ടായിരുന്നതാണ്‌ ഇപ്പോള്‍ 20 രൂപ കുറഞ്ഞ്‌ അമ്ബതിലെ ത്തിയത്‌.

ചില്ലറ വില്‍പ്പനയില്‍ 60 മുതല്‍ 65 രൂപവരെ യാണ്‌ വില. അതേസമയം, ചെറിയ ഉള്ളി വില ഇപ്പോഴും നൂറിന്‌ മുകളിലാണ്‌. കിലോയ്‌ക്ക്‌ 117 രൂപയാണ്‌ ഇന്നലെ പാലക്കാട്‌ വലിയങ്ങാടിയിലെ മൊത്തവില്‍പ്പന വില. ചില്ലറ വിപണിയില്‍ ഇത്‌ 130 രൂപയോളമാവും.

NO COMMENTS