കാഴ്ച പരിമിതർക്കായി ഏകദിന ശിൽപ്പശാല

16

തിരുവനന്തപുരം ഗവൺമെന്റ് കണ്ണാശുപത്രിയിൽ പ്രവർത്തിക്കുന്ന പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്ററിൽ കാഴ്ച പരിമിതർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും. ക്ലാസുകൾക്കു പുറമേ പേപ്പർ ബാഗ് നിർമിക്കൽ സഞ്ചാരക്ഷമത എന്നിവ യിൽ പരിശീലനവും നൽകും. ജൂലൈ 30 ന് രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ നടക്കുന്ന ശിൽപ്പശാലയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 7994210701, 9946749521 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.

NO COMMENTS