ടൂറിസം വകുപ്പിന്‍റെ ഓണാഘോഷ പരിപാടികൾക്ക് തിരുവനന്തപുരത്ത് തുടക്കമായി

225

തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ഓണാഘോഷ പരിപാടികൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷരാവുകള്‍ക്ക് തിരിതെളിച്ചു. മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് തലസ്ഥാനനഗരി സാക്ഷ്യം വഹിക്കുന്നത്. നഗരത്തിനകത്തും പുറത്തുമായി 30 വേദികളിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. പ്രധാന നഗരവീഥികളെല്ലാം ദീപാലങ്കാരത്തില്‍ മുങ്ങി. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു . ഈ മാസം 9ന് നടക്കുന്ന വര്‍ണശബളമായ ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികള്‍ക്ക് സമാപനമാകുക.