ആദ്യ രാത്രിയില്‍ ഭര്‍ത്താവിനെ ഇരുമ്പ് വടികൊണ്ട് തലക്ക് അടിച്ചു വീഴ്ത്തിയ ശേഷം സ്വര്‍ണവും പണവുമായി നവവധു മുങ്ങി .

122

നോയിഡ: ഉത്തര്‍പ്രദേശിലെ ബിഞ്ജോറിലാണ് ഞെട്ടിക്കുന്ന സംഭവം . ഹരിദ്വാര്‍ സ്വദേശിയായ യുവതിയാണ് ആദ്യരാത്രിയില്‍ നവവരനെ ആക്രമിച്ച ശേഷം സ്വര്‍ണവും പണവുമായി കടന്നുകളഞ്ഞത്. ബിഞ്ജോറിലെ കുണ്ഡ കുര്‍ദ് ഗ്രാമവാസിയാണ് വരനെ ഇരുമ്പ് വടികൊണ്ടാണ് യുവതി മര്‍ദ്ദിച്ച്‌ അവശനാക്കിയത്.

മാര്‍ച്ച്‌ പതിനഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ രാത്രിയില്‍ നേരത്തേ കരുതി വെച്ച ഇരുമ്പ് വടി ഉപയോഗിച്ച്‌ നിരവധി തവണ യുവാവിനെ വധു മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യാനായി പദ്ധതിയിട്ട നാടകമായിരുന്നു വിവാഹം എന്നാണ് യുവാവും ബന്ധുക്കളും വിശ്വസിക്കുന്നത്. ആദ്യരാത്രി മുറിയില്‍ കയറിയ ഭാര്യ അപ്രതീക്ഷിതമായ ഇരുമ്പ് വടി കൊണ്ട് തുടര്‍ച്ചയായി മര്‍ദിക്കുകയായിരുന്നുവെന്ന് യുവാവ് പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ യുവാവിന്റെയും ബന്ധുക്കളുടെയും പരാതിയില്‍ കേസെടുത്ത പോലീസ് യുവതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഇരുപതിനായിരം രൂപയും രണ്ട് ലക്ഷം രൂപയോളം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി യുവതി കടന്നു കളയുകയായിരുന്നു. എന്താണ് ആ രാത്രിയില്‍ സംഭവിച്ചതെന്ന് ഇപ്പോഴും പൂര്‍ണമായും ഓര്‍ത്തെടുക്കാന്‍ യുവാവിന് സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS