ഒമിക്രോണ് വൈറസ് ബാധ ഇന്ത്യയിലും

29

ദില്ലി: ഒമിക്രോണ് വൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേരിലാണ് വൈറസിന്‍്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഒമിക്രോണ് വൈറസ് ബാധ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ.

66ഉം 46ഉം വയസ്സുള്ള രണ്ട് പുരുഷന്‍മാരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ രണ്ട് പേരും ദക്ഷിണാഫ്രിക്കന്‍ സ്വദേശികളാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ഇരുവരും ഇന്ത്യയില്‍ എത്തിയത് എന്നാണ് വിവരം. ഇവരുമായി സമ്ബര്‍ക്കത്തില്‍ വന്ന എല്ലാവരേയും ഇതിനോടകം നിരീക്ഷണത്തിലാക്കി.

പത്ത് പേരുടെ പരിശോധനഫലം കാത്തിരിക്കുക യാണെന്നും നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം നിലവില്‍ നെഗറ്റീവുമാണ്.

രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെ ന്നും നിലവില്‍ പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും ഒമിക്രോണുമായി ബന്ധപ്പെട്ട് രാജ്യത്ത് നീരീക്ഷണം ശക്തമാക്കിയെന്നു൦ 29 രാജ്യങ്ങളിലായി 373 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോ‍ര്‍ട്ട് ചെയ്തതെന്നു൦ ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

ഈ മാസം 20 നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66കാരന്‍ ബംഗ്ലൂരുവിലെത്തിയത്. ഇയാള്‍ക്കൊപ്പ മുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെല്‍റ്റാ വൈറസ് അല്ല ബാധിച്ചതെന്ന് വ്യക്തമായിരുന്നു. ഇതുവരെ ഇന്ത്യയില്‍ കാണാത്ത തരം കൊവിഡ് വൈറസാണ് ഇയാളില്‍ കണ്ടെതെന്നും പരിശോധന ഫലം എന്തെന്ന് ദില്ലിയില്‍ നിന്ന് പ്രഖ്യാപിക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി സുധാകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈറസ് ബാധ നേരത്തെ തന്നെ സംശയിച്ചിരുന്നതിനാല്‍ വിദേശത്ത് നിന്ന് കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും ക്വാറന്റീനും നിര്‍ബന്ധമാക്കിയിരുന്നു.

ഡിസംബര്‍ രണ്ടാം വാരത്തോടെ ഇത് സംബന്ധിച്ച നയം പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തില്‍ ഉദ്യോ​ഗസ്ഥര്‍ സൂചിപ്പിച്ചു. ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി തേടി കൊവീഷില്‍ഡ് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ സമീപിച്ചിട്ടുണ്ട്.

പുതിയ കൊവിഡ് പ്രതിരോധ വാക്സീനായ സൈകോ വ് ഡി ആദ്യഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളില്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട് .ഇതിനായുള്ള പരിശീല നം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതിനോടകം നല്‍കി യിട്ടുണ്ട്. ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, യു പി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാകും ആദ്യം വിതരണം നടത്തുക. ആരോഗ്യ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം

ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും വരുന്ന വരെ ആര്‍ ടിപിസിആര്‍ പരിശോധനക്ക് ശേഷം മാത്രമെ വിമാനത്താവളത്തില്‍ നിന്നും പുറത്തുവിടു. ഫലം നെഗറ്റീവാണെങ്കിലും 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം. 7 ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷം വീണ്ടും ആര്‍ടിപിസിആര്‍ എടുത്ത് നെഗറ്റീവെ ങ്കില്‍ 7 ദിവസം കൂടി ക്വാറൈന്‍റൈനില്‍ കഴിയണ മെന്നാണ് നിര്‍ദ്ദേശം

വിമാനത്താവളത്തില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധന യില്‍ പോസിറ്റീവെങ്കില് ഉടന്‍ കോവിഡ് കെയര്‍ സെന‍്ററിലാക്ക് മാറ്റും. ഏതുവൈറസെന്ന് സ്ഥിരീകരിക്കാന്‍ പോസിറ്റിവായ വരില്‍ കൂടുതല്‍ പരിശോധനകളും നടത്തുന്നുണ്ട്.

രാജ്യത്ത് ഒമിക്രോണ് വൈറസിന്‍്റെ സാന്നിധ്യം സ്ഥിരീകരിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത് കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗര്‍വാളാണ്.

ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതീവജാഗ്രത തുടരുകയാണ്.

NO COMMENTS