ഒളിമ്പിക്സ് വേദികള്‍ പ്രഖ്യാപിച്ചു, 2024-ല്‍ പാരീസിലും 2028-ല്‍ ലോസ് ആഞ്ചലസിലും

200

ലണ്ടൻ : 2024-ലെയും 2028-ലെയും ഒളിമ്പിക്സ് വേദികള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചു. ഒളിമ്പിക്സ് 2024-ല്‍ പാരീസിലും 2028-ല്‍ അമേരിക്കയിലെ ലോസ് ആഞ്ചലസിലും നടക്കും.ആദ്യമായാണ് രണ്ട് വേദികള്‍ ഒരുമിച്ചു പ്രഖ്യാപിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡിയാണ് വേദികള്‍ പ്രഖ്യാപിച്ചത്.