ഓഖി ദുരന്തം: ആലപ്പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

277

ആലപ്പുഴ: ഓഖി ദുരന്തത്തില്‍പെട്ട് മരിച്ച ഒരാളുടെ മൃതദേഹം കൂടി ആലപ്പുഴ തീരപ്രദേശത്ത് കണ്ടെത്തി. മറൈന്‍ എന്‍ഫോഴ്സ്മെന്റ്-ഫിഷറീസ് വിഭാഗം നടത്തിയ തെരച്ചിലിലാണ് കടലില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം രാത്രി പത്തോടെ കൊല്ലം അഴീക്കല്‍ തീരത്ത് എത്തിക്കും. കാണാതായവര്‍ക്ക് വേണ്ടി വിവിധ വകുപ്പുകള്‍ തെരച്ചില്‍ തുടരുകയാണ്.

NO COMMENTS