ഒ.ബി.സി വിദ്യാര്‍ഥികളുടെ അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കണം

133

പത്തനംതിട്ട : പിന്നാക്ക വികസന വകുപ്പ് നടപ്പിലാക്കുന്ന ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി യുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലെ ഗവണ്‍മെന്റ് / എയ്ഡഡ് സ്‌കൂളുകളില്‍ 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത ഒ.ബി.സി പ്രീമെട്രിക്ക് വിദ്യാര്‍ഥികളുടെ ന്യൂനത പരിഹരിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ പ്രധാനാധ്യാപകര്‍ ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

അയക്കേണ്ട വിലാസം – മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ , പിന്നാക്ക വിഭാഗ വികസന വകുപ്പ് , രണ്ടാംനില, സിവില്‍ സ്റ്റേഷന്‍, കാക്കനാട് , എറണാകുളം – 602030, ഫോണ്‍- 0484 2429130.

NO COMMENTS