മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നു കൊണ്ട് പിണറായി വിജയന്‍ അക്രമങ്ങള്‍ക്ക് മൗനാനുമതി നല്‍കുന്നു : ഒ രാജഗോപാല്‍

341

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നു കൊണ്ട് അക്രമങ്ങള്‍ക്ക് മൗനാനുമതി നല്‍കുകയാണു പിണറായി വിജയന്‍ ചെയ്യുന്നതതെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ആരോപിച്ചു. ഇത് പിണറായി ഇരിക്കുന്ന സ്ഥാനത്തിനോടും ഭരണഘടനയോടുമുള്ള കടുത്ത അവഹേളനമാണെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി.
ഇന്നലെ രാത്രിയില്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലെക്കു നടന്ന ബോംബ് ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ട്രിയേറ്റ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രാജഗോപാല്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.നിരന്തരമായ അക്രമത്തിലൂടെ ബിജെപിയെ തകര്‍ക്കാമെന്ന് സിപി എം കരുതുന്നുണ്ടെങ്കില്‍ അതു വെറും വ്യാമോഹമാണ്. നിരവധി ദുര്‍ഘടമായ സാഹ്ചര്യങ്ങള്‍ തരണം ചെയ്തു ഉയര്‍ന്ന് വന്ന പാര്‍ട്ടിയാണ് ബിജെപി. പ്രത്യശാസ്ത്രം തോല്‍ക്കുമ്ബോള്‍ സിപിഎം അക്രമത്തെയാണ് ആയുധമാക്കിയിരിക്കുന്നതെന്ന് രാജഗോപാല്‍ ആരോപിച്ചു.ബിജെപിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ വിളറിപ്പൂണ്ട് അക്രമം അഴിച്ചുവിടുകയാണ് സിപിഎം ചെയ്യുന്നത്. ബിജെപി ആര്‍എസ്‌എസ് സംഘടനകള്‍ക്കെതിരെയും ഹിന്ദു സമൂഹത്തിനെതിരെയും ഇപ്പോള്‍ മന്ത്രിമാര്‍ ഉള്‍പടെയുള്ളവര്‍ നടത്തുന്ന നുണ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളി കളഞ്ഞതിനെ തുടര്‍ന്നാണു ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് വരെ ബോംബാക്രമണം നടത്തുന്ന ഹീനകൃത്യങ്ങളിലേക്ക് എത്തിയിരിക്കുന്നതെന്നും രാജഗോപാല്‍ ആരോപിച്ചു.