നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി ; അടിസ്ഥാന ശമ്പളം 20,000 രൂപ

192

തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട സമരത്തിനൊടുവില്‍ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്.നഴ്സുമാരുടെ സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലാണ് അടിസ്ഥാന ശമ്പളം 20,000 രൂപയായി നിശ്ചയിച്ചത്. സുപ്രീം കോടതി നിശ്ചയിച്ച അടിസ്ഥാന വേതനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.