ന​ഴ്​സു​മാ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ചൊ​വ്വാ​ഴ്ച ച​ര്‍​ച്ച

205

തി​രു​വ​ന​ന്ത​പു​രം : വേ​ത​ന വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​രം​ഗ​ത്തു​ള്ള ന​ഴ്​സു​മാ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യി തൊ​ഴി​ല്‍ മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന്‍ ചൊ​വ്വാ​ഴ്ച ച​ര്‍​ച്ച ന​ട​ത്തും. ഇ​ന്ത്യ​ന്‍ ന​ഴ്​സ​സ് അ​സോ​സി​യേ​ഷ​ന്‍ (ഐ​എ​ന്‍​എ), യുണൈ​റ്റ​ഡ് ന​ഴ്​സ​സ് അ​സോ​സി​യേ​ഷ​ന്‍ (യു​എ​ന്‍​എ) എ​ന്നീ സം​ഘ​ട​ന​ക​ളു​മാ​യി​ട്ടാ​ണ് ച​ര്‍​ച്ച. രാ​വി​ലെ 11 ന് ​ഐ​എ​ന്‍​എ​യു​മാ​യും വൈ​കി​ട്ട് നാ​ലി​ന് യു​എ​ന്‍​എ​യു​മാ​യും ച​ര്‍​ച്ച ന​ട​ത്തും.
ന​ഴ്സു​മാ​ര്‍ ന​ട​ത്തു​ന്ന സ​മ​രം നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജൂ​ലൈ പ​ത്തി​നു ച​ര്‍​ച്ച തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും സ​മ​രം നി​ര്‍​ത്തി​വ​ച്ച്‌ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ന​ഴ്സു​മാ​രു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളോ​ടും മാ​നേ​ജ്മെ​ന്‍റു​ക​ള്‍ പെ​ട്ടെ​ന്നു വ​ഴ​ങ്ങു​മെ​ന്ന് ഉ​റ​പ്പൊ​ന്നും ഇ​ല്ല. ഇ​തി​നാ​യി തൊ​ഴി​ല്‍ വ​കു​പ്പി​നെ ഉ​പ​യോ​ഗി​ച്ച്‌ നി​യ​മ നി​ര്‍​മാ​ണം വ​രെ ന​ട​ത്തി​യും ന​ട​പ​ടി​ക​ളെ​ടു​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ നോ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.