സം​സ്​​ഥാ​ന സീ​നി​യ​ര്‍ നീ​ന്ത​ലി​ല്‍ തി​രു​വ​ന​ന്ത​പു​രം മു​ന്നി​ൽ

227

തൃ​ശൂ​ര്‍: സം​സ്​​ഥാ​ന സീ​നി​യ​ര്‍ നീ​ന്ത​ലി​ല്‍ 21 ഇ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​തോ​ടെ തി​രു​വ​ന​ന്ത​പു​രം 213 പോ​യ​ന്‍​റു​മാ​യി മു​ന്നി​ൽ . 153 പോ​യ​ന്‍​റു​മാ​യി എ​റ​ണാ​കു​ള​മാ​ണ്​ ര​ണ്ടാം​സ്​​ഥാ​ന​ത്ത്.ആ​ദ്യ ദിവസം തന്നെ 14 വ​ര്‍​ഷ​ത്തെ ര​ണ്ട്​ റെ​ക്കോ​ഡ്​ ത​ക​ര്‍​ന്നു.

എ​റ​ണാ​കു​ള​ത്തി​​ൻറെ ജൂ​നി​യ​ര്‍ ദേ​ശീ​യ താ​രം സ​നാ മാ​ത്യു​വാ​ണ്​ വ​നി​ത​ക​ളു​ടെ സീ​നി​യ​ര്‍ മ​ത്സ​ര​ത്തി​ല്‍ 200 മീ., 50 ​മീ. ബാ​ക്ക്​ സ്​​ട്രോ​ക്കി​ല്‍ പു​ത്ത​ന്‍ റെ​​ക്കോ​ഡി​ലേ​ക്ക്​ നീ​ന്തി​ക്ക​യ​റി​യ​ത്. 200 മീ​റ്റ​റി​ല്‍ 2:35.81 മി​നി​റ്റി​ലും 50 മീ​റ്റ​റി​ല്‍ 0:32.27 സെ​ക്ക​ന്‍​ഡി​ലും സ​നാ ഫി​നി​ഷ്​ ചെ​യ്​​ത​പ്പോ​ള്‍ 2005ല്‍ ​കോ​ട്ട​യ​ത്തി​​​െന്‍റ സോ​ണി സി​റി​യ​ക്കി​​​െന്‍റ ​​െറ​ക്കോ​ഡു​ക​ളാ​ണ്​(2:36.66, 0:33.09 ) സ​നാ പി​റ​കി​ലേ​ക്ക്​ നീ​ന്തി പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്.

ആ​ദ്യ ദി​ന​ത്തി​ല്‍ സ​നാ റെ​ക്കോ​ഡ്​ ഡ​ബ്​​ളി​ന്​ ഉ​ട​മ​യാ​യ​പ്പോ​ള്‍ എ​റ​ണാ​കു​ള​ത്തി​​​െന്‍റ ത​ന്നെ അ​ഭി​ജി​ത്ത്​ ഗ​ഗാ​റി​ന്‍ റെ​​ക്കോ​ഡോ​ടെ ഡ​ബ്​​ളും നേ​ടി. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ര്‍ വ്യ​ക്തി​ഗ​ത മെ​ഡ്​​ലേ​യി​ല്‍ എ​റ​ണാ​കു​ള​ത്തി​​​െന്‍റ ശ്രേ​യ മേ​രി ക​മ​ലാ​ണ്​ മ​റ്റൊ​രു റെ​​ക്കോ​ഡ്​ ഉ​ട​മ.

പു​രു​ഷ​ന്മാ​രു​ടെ 100 മീ. ​ബ​ട്ട​ര്‍​ഫ്ലൈ​യി​ലാ​ണ്​ അ​ഭി​ജി​ത്ത്​ റെ​​ക്കോ​ഡ്​ സ​മ​യം കു​റി​ച്ച​ത്(0:57.87). 2014ല്‍ ​സ്വ​ന്തം ജി​ല്ല​യി​ലെ എ.​എ​സ്. ആ​ന​ന്ദി​​ൻറെ റെ​ക്കോ​ഡാ​ണ്​ അ​ഭി​ജി​ത്ത്​ തി​രു​ത്തി​യ​ത്. 50 മീ​റ്റ​ര്‍ ഫ്രീ​സ്​​റ്റൈ​ലി​ല്‍ സ്വ​ര്‍​ണം നേ​ടി​യ ഡ​ബ്​​ള്‍ പ​ട്ടി​ക പൂ​ര്‍​ത്തി​യാ​ക്കി​യ ഈ ​യു​വാ​വ്​ മേ​ള​യി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ നീ​ന്ത​ല്‍ താ​ര​മാ​യി.

NO COMMENTS